National
മഹാരാഷ്ട്രയില്‍ നിന്ന് വിജയിച്ച വിമത സ്ഥാനാര്‍ഥി പിന്തുണ പ്രഖ്യാപിച്ചു; കോണ്‍ഗ്രസിന്റെ ലോക്‌സഭയിലെ അംഗസംഖ്യ 100 ആയി
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച വിശാല്‍ പാട്ടീല്‍ പിന്തുണ അറിയിച്ചതോടെയാണ് അംഗബലം നൂറായത്
ന്യൂഡല്‍ഹി | ലോക്‌സഭയിലെ അംഗസംഖ്യ 100 സീറ്റ് തികച്ച് കോണ്‍ഗ്രസ്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച വിശാല്‍ പാട്ടീല്‍ പിന്തുണ അറിയിച്ചതോടെയാണ് അംഗബലം നൂറായത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗയെ സന്ദര്‍ശിച്ചാണ് വിശാല്‍ പാട്ടീല്‍ പിന്തുണ അറിയിച്ചത്.
പിന്നാലെ വിശാല്‍ പാട്ടീലിനെ സ്വാഗതതായി മല്ലികാര്‍ജുന്‍ ഖര്‍ഗെ എക്‌സില്‍ അറിയിച്ചു.മഹാരാഷ്ട്രയിലെ സാംഗ്‌ലി മണ്ഡലത്തിലാണ് വിശാല്‍ മത്സരിച്ചു വിജയിച്ചത്. മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി വസന്തദാദ പാട്ടീലിന്റെ കൊച്ചുമകനാണ് വിശാല്‍.
മഹാവികാസ് അഘാഡി സഖ്യത്തിന്റെ ധാരണപ്രകാരം സാംഗ്‌ലി സീറ്റ് ശിവേസനയ്ക്ക് കൈമാറിയതോടെയാണ് വിശാല്‍ സ്വതന്ത്രനായി മത്സരിച്ചത്. വിശാല്‍ പാട്ടീല്‍ കൂടി എത്തിയതോടെ 99 ആയിരുന്ന കോണ്‍ഗ്രസിന്റെ അംഗബലം 100 ലേക്ക് എത്തി.