Connect with us

Uae

ശൈത്യകാല അവധി: വിമാന ടിക്കറ്റ് നിരക്ക് ഇനിയും വര്‍ധിക്കും

ബുക്കിംഗില്‍ മൊത്തത്തില്‍ 65 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി.

Published

|

Last Updated

ദുബൈ| ശൈത്യകാല അവധി മുന്നില്‍ കണ്ട് വിമാനക്കമ്പനികള്‍ വിമാന ടിക്കറ്റ് നിരക്ക് കൂട്ടിയതായി ട്രാവല്‍ ഏജന്റുമാര്‍. 20 ശതമാനം വരെ നിരക്കു വര്‍ധനവുണ്ട്. ബുക്കിംഗില്‍ മൊത്തത്തില്‍ 65 ശതമാനം വരെ വര്‍ധനവ് രേഖപ്പെടുത്തി. യൂറോപ്പിലേക്കുള്ള ബുക്കിംഗില്‍ 35-40 ശതമാനം വര്‍ധനയുണ്ടായി. ഇന്ത്യയിലേക്ക് 30 ശതമാനം കൂടി. ഡിസംബര്‍ പകുതി മുതല്‍ ജനുവരി ആദ്യം വരെ സ്‌കൂളുകള്‍ അടക്കുന്നതിനാലും നിരവധി താമസക്കാര്‍ ക്രിസ്മസിനും പുതുവത്സരത്തിനും വിദേശയാത്ര നടത്തുന്നതിനാലും നിരക്ക് ഇനിയും കൂടും.

അവസാന നിമിഷങ്ങളില്‍ യാത്ര ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടി നിരക്ക് നേരിടേണ്ടി വന്നേക്കാം. ലക്ഷ്യസ്ഥാനം, താമസം, വിമാനങ്ങള്‍, ഹോട്ടലുകള്‍, വിസ ലഭ്യത തുടങ്ങിയ ഘടകങ്ങള്‍ കാരണം നിരക്ക് പലപ്പോഴും 15 മുതല്‍ 20 ശതമാനം വരെ വര്‍ധിക്കും.

ശൈത്യകാല മാസങ്ങള്‍, പ്രത്യേകിച്ച് ഡിസംബര്‍ പകുതി മുതല്‍ ജനുവരി ആദ്യം വരെയുള്ള ദിവസങ്ങള്‍ ആഗോള തലത്തില്‍ തന്നെ കൂടുതല്‍ യാത്രകളുള്ളതാണ്. സ്‌കൂളുകള്‍ അടയ്ക്കുകയും നിരവധി താമസക്കാര്‍ ക്രിസ്മസ്, പുതുവത്സരം എന്നിവക്കായി വിദേശത്തേക്ക് പോകുകയും ചെയ്യുന്നതിനാല്‍ കൂടുതല്‍ വിനോദ സഞ്ചാരവും ചെലവേറിയതാണ്. സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ രാജ്യങ്ങള്‍ ഗള്‍ഫ് മേഖലയില്‍ ജനപ്രിയമാണ്. യൂറോപ്യന്‍ ടിക്കറ്റ് നിരക്കില്‍ 10-12 ശതമാനം വര്‍ധനയുണ്ട്. ഫിന്‍ലാന്‍ഡ്, ഓസ്ട്രിയ, ബാള്‍ക്കന്‍ രാജ്യങ്ങളിലേക്ക് താത്പര്യം വര്‍ധിച്ചിട്ടുണ്ട്.

 

Latest