Health
ശൈത്യകാലം വരാറായി; പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടേ
പനിയും ജലദോഷവുമടക്കം നിരവധി രോഗങ്ങളുടെ കാലം കൂടിയാണല്ലോ ശൈത്യകാലം.
ശൈത്യകാലമാണ് വരാന്‍ പോകുന്നത്. കൂടെ ജലദോഷവും പകര്‍ച്ചവ്യാധിയും ഒക്കെ വന്നേക്കാം. അതുകൊണ്ടുതന്നെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. ശൈത്യകാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുള്ള ചില ഭക്ഷണങ്ങളെ കുറിച്ചാണ് പറയുന്നത്. പനിയും ജലദോഷവുമടക്കം നിരവധി രോഗങ്ങളുടെ കാലം കൂടിയാണല്ലോ ശൈത്യകാലം.
ഇഞ്ചി
ശൈത്യകാലത്തെ തൊണ്ടവേദനയ്ക്ക് പെട്ടെന്ന് പരിഹാരം കാണുകയും ശരീരത്തിലെ ആവശ്യമില്ലാത്ത നീരിനെ ചെറുക്കുകയും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു ഔഷധമാണ് ഇഞ്ചി.
വെളുത്തുള്ളി
സള്‍ഫര്‍ അടങ്ങിയ ഭക്ഷ്യവസ്തുവാണ് വെളുത്തുള്ളി. അലിസിന്‍ പോലുള്ള സംയുക്തങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി ചേര്‍ത്ത് വെള്ളവും ഭക്ഷണവും കഴിക്കുന്നത് ശൈത്യകാലത്ത് നല്ല ഒരു പ്രതിരോധശേഷി ബൂസ്റ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു.
സിട്രസ് പഴങ്ങള്‍
ചെറുനാരങ്ങയും ഓറഞ്ചും മുസംബിയും ഉള്‍പ്പെടെ സിട്രസ് പഴങ്ങള്‍ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ഇതില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട് എന്നതാണ് പ്രധാനകാരണം.
ഇലക്കറികള്‍
ചീരയും മുരിങ്ങയും ഉള്‍പ്പടെ ഇലക്കറികളും ശൈത്യകാലത്ത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ഒരുപാട് സഹായിക്കും. ഇവ വളരെ പോഷകഗുണമുള്ളതും കലോറി കുറവുള്ളതും മാത്രമല്ല ആന്റിഓക്‌സിഡന്റുകളാലും ബീറ്റ കരോട്ടിനുകളാലും സമ്പന്നവും ആണ്.
കൂണ്‍
സെലിനിയം, നിയാസിന്‍, റൈബോ ഫ്‌ലേവിന്‍ വൈറ്റമിന്‍ ഡി എന്നിവയാല്‍ സമ്പുഷ്ടമാണ് കൂണ്‍. ഇത് നിങ്ങളുടെ ശൈത്യകാലത്തെ രോഗപ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നു.
മഞ്ഞള്‍
അടുക്കളയിലെ പ്രധാന താരമായ മഞ്ഞള്‍ രോഗപ്രതിരോധശേഷിയില്‍ വിദഗ്ധനാണ്. ചായ, സൂപ്പ്, പാല്‍ എന്നിവയില്‍ ഒക്കെ ചേര്‍ത്ത് ഇവ നിങ്ങളുടെ ശരീരത്തിന് അകത്തെത്തിക്കാവുന്നതാണ്.
പനിയും ജലദോഷവും ഒക്കെ വന്നാല്‍ ക്ഷീണിക്കുന്നത് നമ്മുടെ ശരീരം മാത്രമല്ല മനസ്സ് കൂടിയാണ്. ശൈത്യകാലം ഇങ്ങെത്തുന്നതിന് മുന്‍പ് പ്രതിരോധശേഷിക്കായുള്ള ഭക്ഷണങ്ങള്‍ കഴിച്ചു തുടങ്ങുന്നതാണ് ഉത്തമം.