National
ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; സുപ്രധാന ബില്ലുകള്‍ പാസാക്കാനൊരുങ്ങി കേന്ദ്രം
വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് മോദി സര്‍ക്കാറിന്റെ നീക്കം.

ന്യൂഡല്‍ഹി | ശൈത്യകാല പാര്‍ലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബര്‍ 20 വരെയാണ് സമ്മേളനം നടക്കുക. വഖഫ് നിയമ ഭേദഗതി ബില്‍ പാസാക്കാനും, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്ലടക്കം 15 സുപ്രധാന ബില്ലുകള്‍ അവതരിപ്പിക്കാനുമാണ് മോദി സര്‍ക്കാറിന്റെ നീക്കം.മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത സഹായത്തിലെ കേന്ദ്ര അവഗണനയ്ക്കെതിരെ കേരളത്തിൽ നിന്നുള്ള എംപി മാർ പ്രതിഷേധിക്കും.ഗൗതം അദാനിക്കെതിരായ അമേരിക്കന്‍ കോടതിയുടെ നടപടി, മണിപ്പൂര്‍ സംഘര്‍ഷം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കേന്ദ്രസര്‍ക്കാരിനെതിരെ സഭയിലുയര്‍ത്തും പ്രതിപക്ഷം
വഖഫ് നിയമ ഭേദഗതിയില്‍ സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ട് തയ്യാറാക്കി കഴിഞ്ഞു. വഖഫ് ഉള്‍പ്പെടെ അഞ്ച് പുതിയ ബില്ലുകളും ഉള്‍പ്പെടെ 15 ബില്ലുകളാണ് പാര്‍ലമെന്റില്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ പട്ടികപ്പെടുത്തിയിരിക്കുന്നത്. അഞ്ച് പുതിയ കരട് നിയമനിര്‍മാണങ്ങളില്‍ ഒരു സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്നതിനുള്ള നിയമവും ഉള്‍പ്പെടുത്തിയിട്ടുണ്ട
വഖഫ് (ഭേദഗതി) ബില്ലും മുസ്സല്‍മാന്‍ വഖഫ് (റദ്ദുചെയ്യല്‍) ബില്ലും ഉള്‍പ്പെടെ എട്ട് ബില്ലുകളാണ് ലോക്സഭയിലുള്ളത്. മ. തീരദേശ ഷിപ്പിങ് ബില്ലും ഇന്ത്യന്‍ തുറമുഖ ബില്ലും അവതരിപ്പിക്കുന്നതിനും അന്തിമമായി പാസാക്കുന്നതിനുമായി പട്ടികയില്‍പ്പെടുത്തിയിട്ടുണ്ട്.