Connect with us

National

പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ

നവംബർ 26-ന് ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് പാർലിമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രത്യേക ചടങ്ങുകൾ നടക്കും

Published

|

Last Updated

ന്യൂഡൽഹി | പാർലമെന്റിന്റെ ശീതകാല സമ്മേളനം നവംബർ 25 മുതൽ ഡിസംബർ 20 വരെ നടക്കും. രാഷ്ട്രപതി ദ്രൗപദി മുർമു സർക്കാരിന്റെ നിർദ്ദേശം അംഗീകരിച്ചതായി പാർലിമെന്ററികാര്യ മന്ത്രി കിരൺ റിജിജു എക്സ് പോസ്റ്റിൽ അറിയിച്ചു.

നവംബർ 26-ന് ഭരണഘടന ദിനാചരണത്തോടനുബന്ധിച്ച് പാർലിമെന്റിന്റെ സെൻട്രൽ ഹാളിൽ പ്രത്യേക ചടങ്ങുകൾ നടക്കും. ഭരണഘടന അംഗീകരിക്കപ്പെട്ടിട്ട് 75 വർഷം പൂർത്തിയാകുന്ന സന്ദർഭത്തിലാണ് പ്രത്യേക ചടങ്ങ് നടത്തുന്നത്.

ഈ സമ്മേളനത്തിൽ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വഖ്ഫ് (ഭേദഗതി) ബിൽ 2024 തുടങ്ങിയ നിർണായക വിഷയങ്ങൾ ചർച്ച ചെയ്യപ്പെടും.