ഉത്തരേന്ത്യയില്‍ ശൈത്യ തരംഗം. കശ്മീരില്‍ താപനില മൈനസ് ഏഴിലേക്കെത്തി. ദില്ലിയിലെ ചില മേഖലകളില്‍ താപനില മൂന്ന് ഡിഗ്രിയിലേക്കു താണിരുന്നു. അഞ്ച് ദിവസം കൂടി സ്ഥിതി തുടരുമെന്നാണ് മുന്നറിയിപ്പ്.
ദില്ലിയില്‍ ശൈത്യ തരംഗം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ പറയുന്നത്. ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലും അതിശൈത്യവും മൂടല്‍മഞ്ഞും തുടരുകയാണ്. കടുത്ത ശീതക്കാറ്റിനും സാധ്യതയുണ്ട്. ജമ്മു കശ്മീരിലാണ് അതിശൈത്യം ഏറ്റവും കഠിനമായിട്ടുള്ളത്. കശ്മീരിലെ ദാല്‍ തടാകത്തില്‍ വെള്ളം ഉറച്ചു.
വീഡിയോ കാണാം
---- facebook comment plugin here -----