Connect with us

Kerala

എ എ പി കേരള ഘടകത്തിൽ തുടച്ചുനീക്കൽ

നിലവിലെ കമ്മിറ്റി പിരിച്ചുവിട്ടു, പുതിയ ഭാരവാഹികൾ ഉടൻ വരുമെന്ന് ദേശീയ നേതൃത്വം

Published

|

Last Updated

ന്യൂഡൽഹി | ആം ആദ്മി പാർട്ടിയുടെ കേരള സംസ്ഥാന ഘടകത്തെ ദേശീയ നേതത്വം പിരിച്ചുവിട്ടു. സംസ്ഥാന കമ്മിറ്റിയുടെ പ്രവർത്തനത്തിൽ അതൃപതരായതുകൊണ്ടാണ് കമ്മിറ്റിയെ പിരിച്ചുവിടുന്നത്. പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്നും ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക് അറിയിച്ചു.

പി സി സിറിയക്കിൻ്റെ നേതൃത്വത്തിലാണ് കേരളത്തില്‍ കമ്മിറ്റി പ്രവർത്തിച്ചിരുന്നത്. ഇതര പാർട്ടികളിൽ നിന്നുള്ള പ്രധാന നേതാക്കളാരും പാര്‍ട്ടിയിലേക്ക് കടന്നു വരാത്തത്  കേരള ഘടകത്തിൻ്റെ പ്രവര്‍ത്തനങ്ങളുടെ പോരായ്മ മൂലമാണെന്ന് ദേശീയ നേതൃത്വത്തിന് അഭിപ്രായമുണ്ടായിരുന്നു.

അടുത്ത ദിവസം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകാനാണ് സാധ്യത.

Latest