Connect with us

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ട സംഭവം; ഡോക്ടര്‍ക്കെതിരെ കേസെടുത്തു

കൈയുടെ എല്ലിന് പൊട്ടലേറ്റ അജിത്തിന് ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടുവെന്നാണ് പരാതി

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയാ പിഴവില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്തു. മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മിഷണറാണ് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ കേസെടുത്തത്. ചികിത്സാപിഴവ് അക്കമുള്ള വകുപ്പ് ചേര്‍ത്താണ് കേസ്. കോഴിക്കോട് കോതിപ്പാലം സ്വദേശി അജിത്ത് ആണ് പരാതിക്കാരന്‍. കൈയുടെ എല്ലിന് പൊട്ടലേറ്റ അജിത്തിന് ശസ്ത്രക്രിയക്കിടെ കമ്പി മാറിയിട്ടുവെന്നാണ് പരാതി.

ബൈക്ക് അപകടത്തിലാണ് അജിത്തിന് പരുക്കേറ്റിരുന്നത്. പിഴവ് മനസ്സിലാക്കി ഡോക്ടര്‍മാര്‍ വീണ്ടും ശസ്ത്രക്രിയക്ക് നിര്‍ദേശിച്ചു. കഴിഞ്ഞ ശനിയാഴ്ച കണ്ണഞ്ചേരിയില്‍ വെച്ച് ഇരുചക്രവാഹനങ്ങള്‍ കൂട്ടിയിടിച്ചുള്ള അപകടത്തിലാണ് അജിത്തിന് പരുക്കേറ്റത്. ആദ്യം കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അജിത്തിനെ പരുക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.

ശസ്ത്രക്രിയക്കുശേഷം നടത്തിയ പരിശോധനയിലാണ് കമ്പിയുടെ അളവ് മാറിപ്പോയെന്ന് പരിശോധിച്ച ഡോക്ടര്‍ അറിയിച്ചത്. ഇതിനു പിന്നാലെ അജിത്തിന്റെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.