From the print
മനുഷ്യർക്കൊപ്പം; കർമസാമയികം: പ്രൗഢമായി ആദര്‍ശ സമ്മേളനങ്ങള്‍; ഇന്നലെ ആറ് കേന്ദ്രങ്ങളിൽ
സമസ്്തയുടെ സമുന്നതരായ നേതാക്കളും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സാരഥികളും സംബന്ധിക്കുന്ന ആദര്‍ശ സമ്മേളനം സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മികച്ചുനില്‍ക്കുന്നു

കോഴിക്കോട് | സമസ്ത സെന്റിനറിയുടെ ഭാഗമായി കേരള മുസ്്ലിം ജമാഅത്ത് സംഘടിപ്പിക്കുന്ന ആദര്‍ശ സമ്മേളനങ്ങള്‍ സോണുകളില്‍ പ്രൗഢമായി പുരോഗമിക്കുന്നു. “മനുഷ്യര്‍ക്കൊപ്പം’ കർമസാമയികത്തിലെ പ്രധാന പരിപാടിയാണ് ആദര്‍ശ സമ്മേളനങ്ങള്‍. ഇന്നലെ വിവിധ ജില്ലകളിലായി ആറ് കേന്ദ്രങ്ങളില്‍ സമ്മേളനങ്ങൾ നടന്നു. സമസ്്തയുടെ സമുന്നതരായ നേതാക്കളും കേരള മുസ്്ലിം ജമാഅത്ത് സംസ്ഥാന സാരഥികളും സംബന്ധിക്കുന്ന ആദര്‍ശ സമ്മേളനം സംഘാടനം കൊണ്ടും ജനപങ്കാളിത്തം കൊണ്ടും മികച്ചുനില്‍ക്കുന്നു.
മാനന്തവാടി
വയനാട് ജില്ലയില്‍ രണ്ട് സോണുകളിലാണ് ഇന്നലെ പരിപാടി നടന്നത്. എരുമത്തെരുവില്‍ നടന്ന മാനന്തവാടി സോണ്‍ ആദര്‍ശ സമ്മേളനത്തിന് സമസ്ത കേന്ദ്ര മുശാവറ അംഗം പി ഹസന്‍ മൗലവി ബാഖവി പ്രാര്‍ഥന നിർവഹിച്ചു. സോണ്‍ പ്രസിഡന്റ്അബ്ദുല്‍ ഗഫൂര്‍ സഅദി അധ്യക്ഷത വഹിച്ചു. സ്വാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം ചെയ്തു. കേരളം മുസ്്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പേരോട് അബ്ദുർറഹ്്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി. കെ ഒ അഹ്്മദ് കുട്ടി ബാഖവി, ഉമര്‍ സഖാഫി ചെതലയം, സയ്യിദ് ഹാശിം തങ്ങള്‍ പള്ളിക്കല്‍, എസ് ശറഫുദ്ദീന്‍, ഉവൈസ് അദനി, സലാം ഫൈസി തവിഞ്ഞാല്‍ സംസാരിച്ചു.
വെള്ളമുണ്ട
പടിഞ്ഞാറത്തറയില്‍ നടന്ന വെള്ളമുണ്ട സോണ്‍ ആദര്‍ശ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം തൃക്കരിപ്പൂര്‍ മുഹമ്മദലി സഖാഫി ഉദ്ഘാടനം ചെയ്തു. അലി മുസ്്ലിയാര്‍ അധ്യക്ഷത വഹിച്ചു. പേരോട് അബ്ദുർറഹ്്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മുഹ്്യിദ്ദീന്‍ സഅദി കൊട്ടൂക്കര, ശുകൂര്‍ സഖാഫി വെണ്ണക്കോട് സംസാരിച്ചു.
കുന്നംകുളം
കേച്ചേരിയില്‍ നടന്ന കുന്നംകുളം സോണ്‍ ആദര്‍ശ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ അംഗം പി എസ് കെ മൊയ്തു ബാഖവി ഉദ്ഘാടനം ചെയ്തു. കേരള മുസ്്ലിം ജമാഅത്ത് സോണ്‍ പ്രസിഡന്റ്അശ്റഫ് ഹാജി അധ്യക്ഷത വഹിച്ചു. സയ്യിദ് തഖ്്യുദ്ദീന്‍ അഹ്സനി അല്‍ ജീലാനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി. മര്‍സൂഖ് സഅദി ആമുഖഭാഷണവും അബ്ദുര്‍റശീദ് സഖാഫി കുറ്റ്യാടി മുഖ്യപ്രഭാഷണവും നിര്‍വഹിച്ചു.
ചങ്ങനാശ്ശേരി
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിയില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം ജില്ലാ പ്രസിഡന്റ്റഫീഖ് അഹ്്മദ് സഖാഫിയുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം അലവി സഖാഫി കൊളത്തൂര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അന്‍വര്‍ സാദത്ത് തങ്ങള്‍, അബ്ദുര്‍റശീദ് മുസ്്ലിയാര്‍, സയ്യിദ് അലവി നിസാമി അൽ അര്‍ശദി, പി ടി നിസാര്‍ ഹാജി, അബ്ദു ആലസംപാട്ടില്‍ സംസാരിച്ചു.
മാടായി
മാടായി സോണ്‍ കമ്മിറ്റി മാട്ടൂല്‍ സിദ്ദീഖാബാദില്‍ സംഘടിപ്പിച്ച ആദര്‍ശ സമ്മേളനം സയ്യിദ് ഹൈദ്്റൂസ് ബാ അലവി തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേന്ദ്ര മുശാവറ അംഗം മുഹ്്യിദ്ദീന്‍ കുട്ടി ബാഖവി താഴപ്ര ഉദ്ഘാടനം ചെയ്തു. ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, സിറാജുദ്ദീന്‍ സഖാഫി കൈപ്പമംഗലം, അന്‍വര്‍ സ്വാദിഖ് സഖാഫി കരുവമ്പൊയില്‍ സംസാരിച്ചു.
കണ്ണൂര്‍
കണ്ണൂര്‍ സോണ്‍ കമ്മിറ്റി കക്കാട്ട് നടത്തിയ ആദര്‍ശ സമ്മേളനം താഴപ്ര മുഹ്്യിദ്ദീന്‍ കുട്ടി ബാഖവി ഉദ്ഘാടനം ചെയ്തു. സയ്യിദ് സഅദുദ്ദീന്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഇസ്സുദ്ദീന്‍ സഖാഫി കൊല്ലം, മുഹമ്മദ് സഖാഫി ചെറുവേരി, സിറാജുദ്ദീന്‍ സഖാഫി കൈപ്പമംഗലം പ്രസംഗിച്ചു.