Connect with us

farmers suicide

ബൂര്‍ഷ്വകള്‍ക്കൊപ്പമോ, കര്‍ഷകര്‍ക്കൊപ്പമോ?; പിണറായി വ്യക്തമാക്കണം- കെ സുധാകരന്‍

ആത്മഹത്യ ചെയ്ത കര്‍ഷകന്റെ വീട് യു ഡി എഫ് സംഘം സന്ദര്‍ശിച്ചു

Published

|

Last Updated

പത്തനംതിട്ട | തിരുവല്ല നിരണത്ത് കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാറിനെ വിമര്‍ശിച്ച് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. പിണറായി സര്‍ക്കാര്‍ ബൂര്‍ഷ്വകള്‍ക്കൊപ്പമാണോ കര്‍ഷകര്‍ക്കൊപ്പമാണോ എന്ന് വ്യക്തമാക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു. കര്‍ഷകര്‍ വലിയ പ്രതിസന്ധി നേരിടുമ്പോള്‍ സര്‍ക്കാര്‍ സില്‍ലര്‍ ലൈനിന്റെ പിന്നാലെ പോകുകയാണെന്നും സുധാകരന്‍ കുറ്റപ്പെടുത്തി.

അതിനിടെ തിരുവല്ലയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകനായ രാജീവന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. സതീശനൊപ്പം എം എം ഹസനടക്കമുള്ള കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളും ജില്ലാ നേതാക്കളുമുണ്ടായിരുന്നു. രാജീവന്റെ കുടുംബത്തില്‍ നിന്ന് സംഘം കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. വേനല്‍ മഴയെ തുടര്‍ന്ന് വലിയ തോതില്‍ കൃഷി നാശമുണ്ടായ അപ്പര്‍ കുട്ടനാട് മേഖലയും ഇവര്‍ സന്ദര്‍ശിക്കുന്നുണ്ട്.

നിരണം വടക്കുംഭാഗം കാണാത്ര പറമ്പ് വീട്ടില്‍ രാജീവന്‍ എന്ന കര്‍ഷകന്‍ ഇന്നലെയാണ് പാടവരമ്പത്തെ മരത്തില്‍ തൂങ്ങിമരിച്ചത്. കൃഷി ആവശ്യത്തിനായി ഇയാള്‍ ബേങ്കുകളില്‍ നിന്നും അയല്‍ കൂട്ടങ്ങളില്‍ നിന്നും വായ്പ എടുത്തിരുന്നു. കഴിഞ്ഞ വര്‍ഷത്തെ വേനല്‍ മഴ മൂലം കൃഷി നശിച്ച് രാജീവിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായിരുന്നു. സര്‍ക്കാര്‍ ധനസഹായമായി നാമമാത്രമായ തുക മാത്രമാണ് ലഭിച്ചത്. ഇതിനെതിരെ പത്ത് കര്‍ഷകര്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. റിട്ടിലെ ഹര്‍ജിക്കാരനായിരുന്നു രാജീവ്. ഈ വര്‍ഷവും പത്ത് ഏക്കറോളം നെല്‍വയല്‍ പാട്ടത്തിനെടുത്ത് കൃഷി ആരംഭിച്ചെങ്കിലും മഴ ചതിക്കുകയായിരുന്നു.