Connect with us

vd satheesan

എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കിയതോടെ പ്രതിപക്ഷം ഉന്നയിച്ച ആരോപണങ്ങള്‍ ശരിയായി: വി ഡി സതീശന്‍

പി വി അന്‍വര്‍ എം എല്‍ എയുമായി പത്തനംതിട്ട എസ് പി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിലുടെ കേരള പോലീസ് മുണ്ടിട്ട് പുറത്തിറങ്ങേണ്ട അവസ്ഥയിലാണ്.

Published

|

Last Updated

തൃശൂര്‍ | ഇ പി ജയരാജന് ബി ജെ പിയുമായി ബിസിനസ് ബന്ധമുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിയായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എല്‍ ഡി എഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ നീക്കിയതോടെ പ്രതിപക്ഷം ഇതുവരെ ഉന്നയിച്ച ആരോപണങ്ങളാണ് ശരിയായിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഇ പി ജയരാജന് ബി ജെ പി ബന്ധമുണ്ടെന്ന ആരോപണം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ബി ജെ പി നേതാവ് ജാവദേക്കറെ ഇ പിയും മുഖ്യമന്ത്രിയും കണ്ടിട്ടുണ്ട്. കേസുകള്‍ ദുര്‍ബലമാക്കാനാണ് ജാവദേക്കറെ കണ്ടതന്നും വി ഡി സതീശന്‍ പറഞ്ഞു.

പി വി അന്‍വര്‍ എം എല്‍ എയുമായി പത്തനംതിട്ട എസ് പി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നതിലുടെ കേരള പോലീസ് മുണ്ടിട്ട് പുറത്തിറങ്ങേണ്ട അവസ്ഥയിലാണ്. കേരളത്തിലെ പോലീസിനെ നിയന്ത്രിക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ്. പാര്‍ട്ടിയുടെ അടിമക്കൂട്ടമാണ് പോലീസ്. പോലീസിലും സി പി എം-ബി ജെ പി ബന്ധമുണ്ട്. കേരള പോലീസ് സി പി എമ്മിന്റെ ഏറാന്‍ മൂളികളായി മാറി. എ ഡി ജി പി കോഴ വാങ്ങിയെന്ന് എസ് പി പറയുകയാണ്.

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെയും ഗുരുതര ആരോപണമാണ് ഉന്നയിക്കുന്നത്. പൊളിറ്റിക്കല്‍ സെക്രട്ടറി-എ ഡി ജി പി അച്ചുതണ്ടാണ് പോലീസില്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ഇതില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും വി ഡി സതീശന്‍ ആരോപിച്ചു.

 

Latest