Connect with us

Kerala

യുഡിഎഫിനൊപ്പം; തന്നെ മുന്നണിയിൽ എടുക്കണോയെന്ന് അവർ തീരുമാനിക്കട്ടെ: പി വി അന്‍വര്‍

വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള അധികാരത്തിന്റെ പത്തിരട്ടി അമിതാധികാരം നല്‍കുന്ന ബില്ലാണിതെന്നും അന്‍വര്‍ ആരോപിച്ചു

Published

|

Last Updated

മലപ്പുറം| യുഡിഎഫ് അധികാരത്തില്‍ വരണമെന്നും ജനകീയ വിഷയങ്ങളില്‍ യുഡിഎഫിനൊപ്പമാണ് താനെന്നും വ്യക്തമാക്കി പിവി അന്‍വര്‍ എംഎല്‍എ. എല്ലാ യുഡിഎഫ് നേതാക്കളെയും കാണുമെന്നും തന്നെ വേണോ എന്ന് അവര്‍ തീരുമാനിക്കട്ടേയെന്നും അന്‍വര്‍ വ്യക്തമാക്കി.

യുഡിഎഫില്‍ തനിക്ക് ഒരു സ്ഥാനവും വേണ്ടെ. ഒരു പ്രവര്‍ത്തകന്‍ ആയാല്‍ മതി. പ്രതിപക്ഷനേതാവ് വിഡി സതീശനുമായി ഫോണില്‍ സംസാരിച്ചെന്നും അന്‍വര്‍ പറഞ്ഞു.

സര്‍ക്കാരിന്റെ പുതിയ വന നിയമ ഭേദഗതി ബില്‍ വളരെ അപകടകാരിയാണ്.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള അധികാരത്തിന്റെ പത്തിരട്ടി അമിതാധികാരം നല്‍കുന്ന ബില്ലാണിതെന്നും അന്‍വര്‍ ആരോപിച്ചു.വന്യജീവി ആക്രമണം സാധാരണ സംഭവമായി കേരളത്തില്‍ മാറിയിരിക്കുകയാണ്. പ്രകൃതിയുടെ സ്വാഭാവിക പ്രതിഭാസമാണ് ഇതെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍.കേന്ദ്ര വന നിയമമാണ് അതിനാല്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാനില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.തുടര്‍ന്നാണ് സംസ്ഥാന വന നിയമത്തില്‍ ഭേദഗതി കൊണ്ടുവന്നത്.

മനുഷ്യരെ ഒന്നാകെ കൊന്നൊടുക്കുന്ന രാഷ്ട്രീയ സാമൂഹിക സാഹചര്യമാണ് ഉണ്ടാവാന്‍ പോകുന്നത്.അതിനാലാണ് വിഷയം ഏറ്റെടുത്ത് മുന്നോട്ട് പോകുന്നതെന്നും അന്‍വര്‍ പറഞ്ഞു.

Latest