Connect with us

Kerala

'സാധനം' എന്ന വാക്ക് പിന്‍വലിക്കുന്നു; മന്ത്രിക്ക് അന്തവും കുന്തവുമില്ലെന്ന് പറഞ്ഞുകൊണ്ടേയിരിക്കും: കെ എം ഷാജി

വാക്കില്‍ തൂങ്ങിക്കളിക്കല്‍ ഫാസിസ്റ്റ് തന്ത്രമാണെന്നും മന്ത്രി ആ ഘട്ടത്തില്‍ വിഷമം അറിയിച്ചിരുന്നില്ലെന്നും ഷാജി പറഞ്ഞു

Published

|

Last Updated

ജിദ്ദ |  ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരായ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സത്രീ വിരുദ്ധ പരാമര്‍ശം പിന്‍വലിച്ച് മുസ്ലിം ലീഗ നേതാവ് കെ എം ഷാജി. ‘സാധനം’ എന്ന വാക്ക് പിന്‍വലിക്കുന്നതായും എന്നാല്‍ ആരോഗ്യമന്ത്രിക്ക് വകുപ്പിനെക്കുറിച്ച് അന്തവും കുന്തവുമില്ലെന്ന് താന്‍ പറഞ്ഞുകൊണ്ടേയിരിക്കുമെന്നും കെ എം ഷാജി പറഞ്ഞു.

വാക്കില്‍ തൂങ്ങിക്കളിക്കല്‍ ഫാസിസ്റ്റ് തന്ത്രമാണെന്നും മന്ത്രി ആ ഘട്ടത്തില്‍ വിഷമം അറിയിച്ചിരുന്നില്ലെന്നും ഷാജി പറഞ്ഞു. സഊദിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു കെ എം ഷാജി.തന്റേത് വ്യക്തിയെ കേന്ദ്രീകരിച്ചുള്ള പരാമര്‍ശമല്ല. വകുപ്പില്‍ നടക്കുന്ന അനാസ്ഥകള്‍ക്കെതിരെയാണ് അത്തരത്തില്‍ പരാമര്‍ശം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കെഎം ഷാജിയുടെ പരാമര്‍ശത്തിന് എതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഷാജിക്ക് എതിരെ വനിതാ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു. കെഎം ഷാജിയുടെ പരാമര്‍ശം പാര്‍ട്ടി നിലപാടല്ലെന്ന് മുസ്ലിം ലീഗ് നേതാവ് പിഎംഎ സലാമും വ്യക്തമാക്കിയിരുന്നു

Latest