National
രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 7,178 പേര്‍ക്ക് കൂടി കൊവിഡ്
കൊവിഡ് ബാധിച്ച് 16 പേര്‍ മരണപ്പെട്ടു.
ന്യൂഡല്‍ഹി| രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 7,178 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം 69 ദിവസത്തിനുശേഷം സജീവ കൊവിഡ് കേസുകള്‍ കുറഞ്ഞുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് ബാധിച്ച് 16 പേര്‍ മരണപ്പെട്ടു. ഇതോടെ മരണസംഖ്യ 5,31,345 ആയി ഉയര്‍ന്നു.
സജീവ കൊവിഡ് കേസുകള്‍ 65,683 ആണ്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 9.16 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 5.41 ശതമാനവുമാണ്. കൊവിഡ് കേസുകളുടെ എണ്ണം 4.48 കോടിയാണ്.
കൊവിഡ് ഭേദമായവരുടെ എണ്ണം 4,43, 01,865 ആയി ഉയര്‍ന്നു. മരണനിരക്ക് 1.18 ശതമാനമായി ഉയര്‍ന്നു.
---- facebook comment plugin here -----