Connect with us

Kerala

ഒരു മാസം കൊണ്ട് മുരളീധരന് കാര്യങ്ങള്‍ മനസിലായി; പത്മജ വേണുഗോപാല്‍

കെ കരുണാകരനെ കൊണ്ട് വളര്‍ന്ന പലര്‍ക്കും കെ കരുണാകരന്റെ മക്കളെ വേണ്ട.

Published

|

Last Updated

തൃശൂര്‍ |  തൃശൂരില്‍ നിന്നും ജീവനും കൊണ്ട് ഓടി രക്ഷപ്പെടുകയായിരുന്നു, നട്ടും ബോള്‍ട്ടുമില്ലാത്ത വണ്ടിയില്‍ തന്നോട് കയറാന്‍ പറഞ്ഞെന്നുമുള്ള കെ മുരളീധരന്റെ പരമാര്‍ശത്തോട് പ്രതികരിച്ച് സഹോദരിയും ബിജെപി നേതാവുമായ പത്മജ വേണുഗോപാല്‍.

മുരളീധരന് ഒരു മാസം കൊണ്ട് കാര്യങ്ങള്‍ മനസിലായെന്നും അവിടെയാണ് 10 കൊല്ലം ആട്ടും തുപ്പും സഹിച്ചു താന്‍ കിടന്നതെന്നും പത്മജ പറഞ്ഞു. കെ കരുണാകരനെ കൊണ്ട് വളര്‍ന്ന പലര്‍ക്കും കെ കരുണാകരന്റെ മക്കളെ വേണ്ട. അവരെ പുകച്ചു പുറത്തു ചാടിക്കലാണ് അവരുടെ ഉദ്ദേശം.

എന്റെ കാര്യത്തില്‍ അവര്‍ വിജയിച്ചു. അടുത്ത ലക്ഷ്യം കെ മുരളീധരന്‍ ആണ്. എന്തൊക്കെ ഇനി കാണേണ്ടി വരുമോ എന്നും പത്മജ പ്രതികരിച്ചു.