Kerala
ബിഷപിനെതിരായ മുഖ്യമന്ത്രിയുടെ പ്രസ്താവന കാര്യം മനസിലാക്കാതെ; കേന്ദ്രം മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേര്‍ക്കും: സുരേഷ് ഗോപി

തിരുവനന്തപുരം | കേന്ദ്രം ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുടെ യോഗം വിളിച്ചുചേര്‍ക്കുമെന്ന് സുരേഷ് ഗോപി എം പി. യോഗത്തില്‍ അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യും. യോഗം വിളിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണെങ്കിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിന് വേഗം കൂട്ടുമെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
പാലാ ബിഷപിന്റെ പ്രസ്താവനയില്‍ ശരിയായി കാര്യങ്ങള്‍ മനസിലാക്കാതെയാകാം മുഖ്യമന്ത്രിയുടെ പ്രതികരണമെന്ന് സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ ഭരണപരമായി എന്തു ചെയ്യുമെന്നു നോക്കട്ടെ. അത് ഭൂരിപക്ഷം വരുന്ന ജനതയ്ക്ക് സ്വീകാര്യമായില്ലെങ്കില്‍ അപ്പോള്‍ നോക്കാം. ഒരു സമുദായത്തിനും അലോസരമുണ്ടാക്കരുതെന്നാണ് തന്റെ നിലപാട്. പക്ഷേ അതിനു വേണ്ടി ഒരു സാമൂഹിക വിപത്തിനെ കണ്ടില്ലെന്ന് നടിക്കരുതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.
---- facebook comment plugin here -----