kazhakkoottam elevated high way
ഔപചാരിക ഉദ്ഘാടനത്തിന് കാത്തുനിൽക്കാതെ കഴക്കൂട്ടം മേല്‍പ്പാലം ജനങ്ങൾക്ക് തുറന്നുകൊടുത്തു
നിർമാണം പൂർത്തിയായി ആഴ്ചകൾ പിന്നിട്ടിട്ടും മേൽപ്പാലം തുറന്നുകൊടുക്കാത്തതിൽ ജനരോഷമുയർന്നിരുന്നു.
സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാന വികസന പദ്ധതി എന്ന നിലയില്‍ സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ദേശീയ പാതയുടെ പ്രവൃത്തി പുരോഗതി നേരിട്ട് വിലയിരുത്തിയിരുന്നു. അതിന്റെ ഭാഗമായി 2021 ജൂണ്‍ 12 നും ഒക്ടോബര്‍ 24 നും 2022 ഓഗസ്ത് 6 നും കഴക്കൂട്ടം മേല്‍പാലം സന്ദര്‍ശിക്കുകയും യോഗങ്ങള്‍ നടത്തുകയും ചെയ്തിരുന്നു.
നവംബര്‍ ഒന്നിന് കഴക്കൂട്ടം മേല്‍പാലം തുറക്കാനാകുമെന്നാണ് ആദ്യം ദേശീയപാതാ വികസന അതോറിറ്റി അറിയിച്ചത്. പിന്നീട്, ചില പ്രവൃത്തികള്‍ ബാക്കിയുള്ളതിനാല്‍ നവംബര്‍ 15 ന് തുറക്കാമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു. പിന്നെയും പാലം തുറക്കുന്നതില്‍ കാലതാമസം നേരിട്ടു. തുടര്‍ന്ന് കാലതാമസമില്ലാതെ ജനങ്ങള്‍ക്ക് പാലം തുറന്നുകൊടുക്കണം എന്ന നിലപാട് ദേശീയപാതാ അതോറിറ്റിയെ സംസ്ഥാനം അറിയിച്ചിരുന്നു. പാലം പ്രവൃത്തി സമയബന്ധിതിമായി പൂര്‍ത്തീകരിക്കാന്‍ ദേശീയപാതാ അതോറിറ്റിയുമായി ചേര്‍ന്നുകൊണ്ട് പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും എല്ലാ നിലയിലും ഇടപെട്ടിരുന്നുവെന്നും മന്ത്രി പറഞ്ഞു.