Kerala
മലപ്പുറത്ത് റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ കൈ അറ്റു; ആരോഗ്യനില ഗുരുതരം
കക്കിടിപ്പുറം സ്വദേശി പുഷ്പയുടെ വലത് കയ്യാണ് അറ്റത്.

മലപ്പുറം|മലപ്പുറത്ത് റൈസ് മില്ലിലെ മെഷിനില്‍ കുടുങ്ങി യുവതിയുടെ വലതുകൈ പൂര്‍ണമായും അറ്റു. മലപ്പുറം ചങ്ങരംകുളം വളയംകുളത്ത് രാവിലെ പത്തരയോടെയാണ് സംഭവമുണ്ടായത്. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യുടെ വലത് കയ്യാണ് അറ്റത്.
കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി ചെയ്തുവരികയായിരുന്നു പുഷ്പ. കൊപ്ര ആട്ടുന്നതിനിടയില്‍ മെഷിനില്‍ കൈ കുടുങ്ങി അറ്റു പോവുകയായിരുന്നു. സംഭവം അറിഞ്ഞ് എത്തിയ നാട്ടുകാരാണ് കൈ പൂര്‍ണ്ണമായും അറ്റ നിലയില്‍ യുവതിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. പുഷ്പയുടെ ആരോഗ്യ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
---- facebook comment plugin here -----