Connect with us

Kerala

യുവതിയുടെയും കുട്ടികളുടെയും ആത്മഹത്യ: ഭര്‍ത്താവ് കസ്റ്റഡിയില്‍

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും

Published

|

Last Updated

കോട്ടയം | കോട്ടയത്ത് യുവതിയും രണ്ട് കുട്ടികളും ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍. തൊടുപുഴ സ്വദേശി നോബി കുര്യക്കോസിനെയാണ് ഏറ്റുമാനൂര്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് പരാതി. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തും.

നോബിയുടെ ഭാര്യ ഷൈനി, മക്കളായ അലീന, ഇവാന എന്നിവര്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കിയത്. ഷൈനിയും നോബിയും ഒമ്പത് മാസമായി അകന്ന് കഴിയുകയായിരുന്നു. കോടതിയില്‍ ഇവരുടെ വിവാഹമോചന കേസ് നടക്കുന്നതിനിടയിലാണ് ആത്മഹത്യ.

കോട്ടയം ഏറ്റുമാനൂരിനടുത്ത് റെയില്‍വേ ട്രാക്കിലായിരുന്നു മൂവരുടെയും മൃതദേഹങ്ങള്‍ കണ്ടത്. ആദ്യം ഇതര സംസ്ഥാന തൊഴിലാളികളെന്ന് സംശയിച്ചിരുന്നെങ്കിലും പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞത്. ഹോണ്‍ അടിച്ചിട്ടും മാറിയില്ലെന്നും മൂന്ന് പേരും കെട്ടിപ്പിടിച്ച് ട്രാക്കില്‍ ഇരിക്കുകയായിരുന്നുവെന്നും ലോക്കോപൈലറ്റ് മൊഴി നല്‍കിയിരുന്നു.

ഏറ്റുമാനൂര്‍ ഹോളി ക്രോസ്സ് സ്‌കൂളിലെ അഞ്ചും ആറും ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മരിച്ച അലീനയും ഇവാനയും.