Connect with us

Kerala

മലപ്പുറത്ത് എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയില്‍

ബെംഗളൂരുവില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് പിടിയിലായവര്‍

Published

|

Last Updated

മലപ്പുറം | മലപ്പുറം അരീക്കോട് 31ഗ്രാം എംഡിഎംഎയുമായി യുവതിയും സുഹൃത്തും പിടിയില്‍. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്‌സീന, ഇവരുടെ സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷിര്‍ എന്നിവരാണ് പിടിയിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി ശശികുമാര്‍ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം.  പത്തനാപുരം പള്ളിക്കല്‍ എന്ന സ്ഥലത്ത് വെച്ച് അരീക്കോട് എസ്‌ഐ ആണ്  പ്രതികളെ പിടികൂടിയത്.

ബെംഗളൂരുവില്‍ നിന്നും ലഹരി വസ്തുക്കള്‍ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനികളാണ് ഇവര്‍. വാഹനപരിശോധനകള്‍ ഒഴിവാക്കാന്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ഫാമിലിയാണെന്ന വ്യാജനേയാണ് ലഹരി വസ്തുക്കള്‍ കടത്തിയിരുന്നത്.

പ്രതികള്‍ ലഹരി മരുന്ന് കടത്താന്‍ ഉപയോഗിച്ച കാറും പോലീസ് പിടിച്ചെടുത്തു.പ്രതികള്‍ ഉള്‍പ്പെട്ട ലഹരി സംഘത്തെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ടെന്നും ഇവരെ നിരീക്ഷിച്ച് വരികയാണെന്നും പോലീസ് അറിയിച്ചു.