Connect with us

National

പ്രസവത്തിനിടെ ഹൃദയാഘാതം; മഹാരാഷ്ട്രയിൽ യുവതിയും നവജാത ശിശുവും മരിച്ചു

കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി  ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി

Published

|

Last Updated

മുബൈ | മഹാരാഷ്ട്രയില്‍ പ്രസവത്തിനിടെ ഉണ്ടായ ഹൃദയാഘാതം മൂലം ആദിവാസി യുവതിയും നവജാതശിശുവും മരിച്ചു.30കാരിയായ യുവതിയാണ് മരിച്ചത്.പാല്‍ഘര്‍ സ്വദേശിനിയാണ്.

ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പൂര്‍ണ ഗര്‍ഭിണിയായ 30കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പ്രദേശിക ആശുപത്രിയില്‍ എത്തിച്ച യുവതിയെ ജവഹറിലെ ആശുപത്രിയിലേക്ക് മാറ്റി. അവിടെവച്ചാണ് പ്രസവത്തിനിടെ ഹൃദയാഘാതം സംഭവിച്ചത്.

ശാരീരികമായി യുവതിക്ക് മറ്റ് പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും പ്രസവത്തിനിടെ ഹൃദായാഘാതം സംഭവിച്ചതാണ് മരണത്തിന് കാരണമായതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. കുഞ്ഞിനെ രക്ഷിക്കാന്‍ പരമാവധി  ശ്രമിച്ചുവെങ്കിലും അതിന് സാധിച്ചില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.

Latest