Kerala
കാനഡയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു; യുവതി പിടിയില്‍
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വച്ച് വെള്ളിയാഴ്ചയാണ് അര്‍ച്ചനയെ കസ്റ്റഡിയിലെടുത്തത്.

വയനാട് | കാനഡയില്‍ ജോലിയും സ്ഥിരതാമസവും വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പാലക്കാട് സ്വദേശിനി പിടിയില്‍. പാലക്കാട് കോരന്‍ചിറ മാരുകല്ലേല്‍ വീട്ടില്‍ അര്‍ച്ചന തങ്കച്ചനെ(28) ആണ് വയനാട് വെള്ളമുണ്ട പോലീസ് അറസ്റ്റ് ചെയ്തത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍വച്ച് വെള്ളിയാഴ്ചയാണ് അര്‍ച്ചനയെ കസ്റ്റഡിയിലെടുത്തത്.
ഇടപ്പള്ളിയിലെ ‘ബില്യന്‍ എര്‍ത്ത് മൈഗ്രേഷന്‍’ എന്ന സ്ഥാപനം വഴി കാനഡയില്‍ ജോലിയും സ്ഥിര താമസവും വാഗ്ദാനം ചെയ്ത് ഇന്‍സ്റ്റഗ്രാം വഴി പരസ്യം ചെയ്തായിരുന്നു തട്ടിപ്പ്. മൊതക്കര സ്വദേശിനിയില്‍ നിന്നും ഇത്തരത്തില്‍ മൂന്നര ലക്ഷം തട്ടിയെടുത്തുവെന്നാണ് പരാതി. എറണാംകുളം എളമക്കര സ്റ്റേഷനിലും അര്‍ച്ചനക്കെതിരെ സമാന രീതിയിലുള്ള കേസുണ്ട്
---- facebook comment plugin here -----