Connect with us

Kerala

വിദേശ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി അറസ്റ്റില്‍

സജീനയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകള്‍ നിലവിലുണ്ട്

Published

|

Last Updated

കൊച്ചി |  വിദേശജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവതി അറസ്റ്റില്‍. പാലാരിവട്ടത്ത് ജീനിയസ് കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം നടത്തിയിരുന്ന ആലുവ പൂക്കാട്ടുപടി സ്വദേശി സജീനയാണ് (39) അറസ്റ്റിലായത്.

പുത്തന്‍കുരിശ്, തൃശൂര്‍ സ്വദേശികളായ യുവാക്കളുടെ പരാതിയില്‍ പാലാരിവട്ടം സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് നടപടി. സജീനയ്‌ക്കെതിരെ വിവിധ സ്റ്റേഷനുകളിലായി എട്ട് വഞ്ചനാകേസുകള്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Latest