Kerala
ഓഹരി വിപണിയില്‍ ലാഭം വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടി; യുവതി പിടിയില്‍
പല ഘട്ടങ്ങളിലായി മുഹമ്മദില്‍നിന്ന് 4,95,000 രൂപ വാങ്ങിയതായാണ് പരാതി

വടക്കഞ്ചേരി | ഓഹരി വിപണിയില്‍ വന്‍ ലാഭം വാഗ്ദാനം നല്‍കി 4,95,000 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്റ്റില്‍. കോതമംഗലം അയ്യന്‍കാവ് പാരപ്പിള്ളി തോട്ടത്തില്‍ അനുപമയാണ് (36) പിടിയിലായത്. വടക്കഞ്ചേരി കാരയങ്കാട് സ്വദേശി മുഹമ്മദ് സഫ്‌വാന്റെ പരാതിയില്‍ വടക്കഞ്ചേരി പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
2024 സെപ്റ്റംബറിനും ഡിസംബറിനുമിടയില്‍ പല ഘട്ടങ്ങളിലായി മുഹമ്മദില്‍നിന്ന് 4,95,000 രൂപ വാങ്ങിയതായാണ് പരാതി. മുഹമ്മദും കുടുംബാംഗങ്ങളും സുഹൃത്തുക്കളുമടങ്ങുന്ന വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമായിരുന്ന അനുപമ ഓഹരി വിപണിയില്‍ നിക്ഷേപിച്ച് ലാഭവിഹിതം നല്‍കാമെന്ന് പറഞ്ഞ് കബളിപ്പിക്കുകയായിരുന്നു.മറ്റു ജില്ലകളിലും അനുപമക്കെതിരെ പരാതി ലഭിച്ചതായി പോലീസ് പറഞ്ഞു. അനുപമയെ ആലത്തൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.