abduction case
ആണ്‍വേഷം കെട്ടി പെണ്‍കുട്ടിയ തട്ടിക്കൊണ്ട് പോയ യുവതി പിടിയില്‍
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു
തൃശ്ശൂര്‍ | സാമൂഹിക മാധ്യമങ്ങളില്‍ പുരുഷ പേരുകളില്‍ അക്കൗണ്ട് ഉണ്ടാക്കി ആലപ്പുഴയില്‍ നിന്നും പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയ യുവതി പിടിയില്‍. തിരുവനന്തപുരം അരുവിക്കുഴി വീരണക്കാവ് കൃപാനിലയത്തില്‍ സന്ധ്യയാണ് പിടിയിലായത്. തൃശ്ശൂരില്‍ നിന്നാണ് 27കാരിയായ സന്ധ്യ പോലീസ് പിടിയിലായത്.
ഒമ്പത് ദിവസം മുമ്പ് പെണ്‍കുട്ടിയെ കാണാതായതിനെത്തുടര്‍ന്ന് നല്‍കിയ പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ശേഷം വീട്ടില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. ചന്തു എന്ന വ്യാജ പേരിലുള്ള സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് വിദ്യാര്‍ഥിനിയുമായി സൗഹൃദത്തിലായത്. പെണ്‍കുട്ടിയുടെ പക്കലുണ്ടായിരുന്ന പണവും സ്വര്‍ണവും സന്ധ്യ കൈക്കലാക്കിരുന്നു.