Connect with us

Kerala

കാറില്‍ എം ഡി എം എ കടത്തിയ യുവതി പിടിയില്‍

പോലീസ് കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയകാറില്‍ നിന്നാണ് 50 ഗ്രാം എം ഡി എം എ സഹിതം പെരിനാട് ഇടവട്ടം സ്വദേശിനി അനില രവീന്ദ്രന്‍ (34) പിടിയിലായത്

Published

|

Last Updated

കൊല്ലം | പോലീസ് കൈ കാണിച്ചിട്ടും കാര്‍ നിര്‍ത്താതെ പോയ യുവതി എം ഡി എം എ സഹിതം പിടിയില്‍. പെരിനാട് ഇടവട്ടം സ്വദേശിനിയായ 34 കാരി അനില രവീന്ദ്രന്‍ ആണ് അറസ്റ്റിലായത്.

ശക്തികുളങ്ങര പോലീസും സിറ്റി ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയ യുവതിയില്‍ നിന്ന് 50 ഗ്രാം എം ഡി എം എ കണ്ടെത്തി. കൊല്ലത്താണ് വീണ്ടും വന്‍ എം ഡി എം എ വേട്ട നടന്നത്.
ബംഗളുരുവില്‍ നിന്ന് കാറില്‍ വരുമ്പോഴാണ് പ്രതിയെ പോലീസ് പിടികൂടിയത്. നീണ്ടകര പാലത്തിനു സമീപം പോലീസ് കാറിന് കൈ കാണിച്ചെങ്കിലും നിര്‍ത്തിയില്ല.

തുടര്‍ന്ന് സാഹസികമായി കാര്‍ പിടികൂടുകയായിരുന്നു. കാറില്‍ പരിശോധന നടത്തിയപ്പോഴാണ് ഒളിപ്പിച്ച നിലയില്‍ എം ഡി എം എ കണ്ടെത്തിയത്. യുവതി നേരത്തെയും എം ഡി എം എ കേസില്‍ പ്രതിയാണ്. കൊല്ലം നഗരത്തിലെ സ്‌കൂള്‍ കോളേജ് വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് പ്രതി എം ഡി എം എ എത്തിച്ചത്.