Kerala
വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ എംഡിഎംഎയുമായി യുവതി ആലുവയില്‍ പിടിയില്‍
വിപണിയില്‍ ഒരു കോടി രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയത്
കൊച്ചി | ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരു കിലോ എംഡിഎംഎയുമായി യുവതിയെ പോലീസ് പിടികൂടി. ബെംഗളൂരു മുനേശ്വര നഗര്‍ സ്വദേശിനി സര്‍മീന്‍ അക്തര്‍ (26) നെയാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ റൂറല്‍ ജില്ലാ ഡാന്‍സ് ടീമും ആലുവ പോലീസും ചേര്‍ന്ന് പിടികൂടിയത്. ഓപ്പറേഷന്‍ ക്ലീന്‍ പദ്ധതിയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി ഡോ. വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
വിപണിയില്‍ ഒരു കോടി രൂപ വിലവരുന്ന രാസലഹരിയാണ് പിടികൂടിയത്.വാട്ടര്‍ ഹീറ്ററിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഡല്‍ഹിയില്‍ നിന്നും മയക്കുമരുന്ന് കടത്തിക്കൊണ്ടുവന്നത്. കൊച്ചിയില്‍ യുവാക്കള്‍ക്കിടയിലാണ് വില്‍പ്പന നടത്താനാണ് ലഹരി എത്തിച്ചത്. ഡല്‍ഹിയില്‍നിന്ന് എംഡിഎംഎ കൊണ്ടുവന്ന് ഇവിടെ കൈമാറിയ ശേഷം പിറ്റേന്ന് ട്രെയിനില്‍ തന്നെ തിരിച്ചു പോവുകയാണ് പതിവ്. യുവതി സ്ഥിരം മയക്കുമരുന്ന് കടത്തുകാരിയാണെന്നാണ് ലഭിക്കുന്ന വിവരം