Connect with us

Kerala

പത്തനംതിട്ടയില്‍ 13 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളുമായി സ്ത്രീ പിടിയില്‍

മറ്റക്കാട്ട് വീട്ടില്‍ രാജു, ഭാര്യ മറിയാമ്മ എന്നിവരുടെ പേരില്‍ അബ്കാരി കേസ് എടുത്തു

Published

|

Last Updated

പത്തനംതിട്ട  | റാന്നി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ അസ്സി എക്സൈസ് ഇന്‍സ്പെക്ടര്‍ ഹുസൈന്‍ അഹമ്മദ് ഉം പാര്‍ട്ടിയും ചേര്‍ന്ന് റാന്നി ചെറുകുളഞ്ഞി മറ്റക്കാട്ട് വീട്ടില്‍ നടത്തിയ റെയ്ഡില്‍ 13 ലിറ്റര്‍ ചാരായവും വാറ്റ് ഉപകരണങ്ങളും പിടികൂടി. മറ്റക്കാട്ട് വീട്ടില്‍ രാജു, ഭാര്യ മറിയാമ്മ എന്നിവരുടെ പേരില്‍ അബ്കാരി കേസ് എടുത്തു. മറിയാമ്മയെ അറസ്റ്റ് ചെയ്യ്തു.

സിവില്‍ എക്സൈസ് ഓഫീസര്‍ നിതിന്‍ ശ്രീകുമാര്‍ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ ജിജി ബാബു സിവില്‍ എക്സൈസ് ഓഫീസര്‍ ഡ്രൈവര്‍ പ്രദീപ് കുമാര്‍ എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു