Kerala
ആലപ്പുഴയിൽ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി യുവതി പിടിയിൽ
തായ്ലന്‍ഡില്‍ നിന്നാണ് യുവതിക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന.

ആലപ്പുഴ | ആലപ്പുഴയില്‍ 2കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ഒരു യുവതി അറസ്റ്റില്‍. ചെന്നൈ സ്വദേശിനി ക്രിസ്റ്റീന എന്ന തസ്ലിമ സുല്‍ത്താനാണ് പിടിയിലായത്.ഇന്നലെ രാത്രി 12മണിയോടെയാണ് നര്‍ക്കോട്ടിക്‌സ് സിഐ മഹേഷിന്റെ നേതൃത്വത്തിലുള്ള സംഘം മാരാരിക്കുളത്തെ റിസോര്‍ട്ടില്‍ നിന്നും യുവതിയെ പിടികൂടിയത്.
അറസ്റ്റ് ചെയ്യുമ്പോള്‍ യുവതിക്കൊപ്പം മക്കളും ഉണ്ടായിരുന്നു.യുവതിക്കൊപ്പം മണ്ണഞ്ചേരി സ്വദേശിയായ ഫിറോസ് എന്നയാളെയും എക്‌സൈസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഫിറോസുമായി ചേര്‍ന്ന് വില്പന നടത്താനായാണ് ഇവര്‍ ലഹരി വസ്തുക്കളുമായി ആലപ്പുഴയില്‍ എത്തിയത്.തായ്ലന്‍ഡില്‍ നിന്നാണ് യുവതിക്ക് ഹൈബ്രിഡ് കഞ്ചാവ് ലഭിച്ചതെന്നാണ് സൂചന.
---- facebook comment plugin here -----