Connect with us

Kerala

മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി പിടിയില്‍; ജനനേന്ദ്രിയത്തിലും പായ്ക്കറ്റുകള്‍ ഒളിപ്പിച്ച നിലയില്‍

യുവതിയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്.

Published

|

Last Updated

കൊല്ലം| മൂന്ന് ലക്ഷം രൂപയുടെ എംഡിഎംഎയുമായി യുവതി പിടിയില്‍. വൈദ്യ പരിശോധനയില്‍ യുവതിയുടെ ജനനേന്ദ്രിയത്തിലും എംഡിഎംഎ പായ്ക്കറ്റുകള്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. അഞ്ചാലും മൂട് പനയം രേവതിയില്‍ വാടയകയ്ക്ക് താമസിക്കുന്ന അനില രവീന്ദ്രന്‍ (34) ആണ് പിടിയിലായത്. വൈദ്യ പരിശോധന നടത്തുന്നതിടെയാണ് സ്വകാര്യ ഭാഗത്ത് എംഡിഎംഎ സൂക്ഷിച്ചിരുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

കൊല്ലം ജില്ലാ ആശുപത്രിയില്‍ എത്തിച്ചാണ് എംഡിഎംഎ പുറത്തെടുത്തത്. ഇന്നലെ ഇവരില്‍ നിന്ന് 50 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. 2021ല്‍ എംഡിഎംഎ കടത്തിയ കുറ്റത്തിന് തൃക്കാക്കരയില്‍ ഇവര്‍ അറസ്റ്റിലായിരുന്നു.

കര്‍ണാടകയില്‍ നിന്ന് കൊണ്ടുവരുന്ന എംഡിഎംഎ കൊല്ലം നഗരത്തിലെ സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യുകയാണ് ഇവരുടെ ലക്ഷ്യം. എംഡിഎംഎ സ്വന്തം കാറിലായിരുന്നു യുവതി കടത്തിയിരുന്നത്. കോളജുകളിലെ വിദ്യാര്‍ഥികള്‍ക്കു വിതരണം ചെയ്യാന്‍ യുവതി ലഹരി കൊണ്ടുവരുന്നതായി കൊല്ലം സിറ്റി പോലീസ് കമ്മിഷണര്‍ കിരണ്‍ നാരായണന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നഗര പരിധിയില്‍ വ്യാപക പരിശോധന നടത്തിയത്.

പോലീസ് നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടും യുവതി കാറുമായി മുന്നോട്ടുപോകുകയായിരുന്നു. ആല്‍ത്തറമൂട് ശക്തികുളങ്ങര സ്റ്റേഷന്‍ പരിധിയില്‍ വച്ച് പോലീസ് വാഹനം തടഞ്ഞു. പരിശോധനയില്‍ കാറില്‍ ഒളിപ്പിച്ച നിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.

 

Latest