Connect with us

Kerala

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി യുവതി പിടിയില്‍

സുഹൃത്തിനെ പറ്റിക്കാനാണ് വ്യാജ ഐഡി നിര്‍മിച്ചതെന്നാണ് യുവതിയുടെ വിശദീകരണം.

Published

|

Last Updated

കോഴിക്കോട് | കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വനിത ഡോക്ടറുടെ കാര്‍ഡുമായി കറങ്ങിനടന്ന യുവതിയെ അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി ലക്ഷദ്വീപ് സ്വദേശിനി സുഹറാബിയാണ്  പിടിയിലായത്.

സുഹൃത്തിനെ പറ്റിക്കാനാണ് വ്യാജ ഐഡി നിര്‍മിച്ചതെന്നാണ് സുഹറാബി പോലീസിന്റെ ചോദ്യം ചെയ്യലില്‍  വിശദീകരണം നല്‍കിയത്.

യുവതിക്കെതിരെ ഐപിസി 465 ,471 വകുപ്പുകള്‍ പ്രകാരമാണ് മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിരിക്കുന്നത്.

Latest