National
ഛർദിക്കാൻ തല പുറത്തിട്ടപ്പോൾ ലോറി ഇടിച്ചു; കർണാടകയിൽ സ്ത്രീയ്ക്ക് ദാരുണാന്ത്യം
യാത്രക്കാരിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല
ഗുണ്ടല്‍പേട്ട് | ഗുണ്ടല്‍പേട്ടില്‍ ബസില്‍ നിന്നും ഛദിക്കാനായി തല പുറത്തിട്ടപ്പോൾ ലോറി ഇടിച്ച് സ്ത്രീയ്ക്ക് ദാരുണാന്ത്യം. ഇടിയുടെ ആഘാതത്തില്‍ സ്ത്രീയുടെ ഉടലും തലയും വേര്‍പ്പെട്ടു.
ഗുണ്ടല്‍ പേട്ടില്‍ നിന്ന് മൈസൂരിലേക്ക് പോകുന്ന കര്‍ണാടക ആര്‍ടിസി ബസിലാണ് അപകടമുണ്ടായത്. മരിച്ച വ്യക്തിയുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. എതിര്‍ദിശയിലെത്തിയ ടാങ്കര്‍ ലോറിയാണ് ഇടിച്ചത്.
---- facebook comment plugin here -----