Kerala
കൊല്ലത്ത് കുടിവെള്ളം ശേഖരിക്കാന്‍ പോയ സ്ത്രീ വള്ളം മറിഞ്ഞ് മരിച്ചു
ബോട്ടില്‍ തട്ടിയാണ് വള്ളം മറിഞ്ഞത്

കൊല്ലം | കൊല്ലത്ത് കുടിവെള്ളം ശേഖരിക്കാന്‍ പോകവെ വള്ളം മറിഞ്ഞ് സ്ത്രീ മരിച്ചു. പുത്തന്‍തുരുത്ത് സ്വദേശി സന്ധ്യ സെബാസ്റ്റ്യനാണ് മരിച്ചത്.
വലിയ രീതിയിലുള്ള ഓളമുണ്ടായതിനെ തുടര്‍ന്ന് സമീപത്തുണ്ടായിരുന്ന ബോട്ടില്‍ തട്ടിയാണ് വള്ളം മറിഞ്ഞത്.
ചവറയില്‍ പൈപ്പ്‌ലൈന്‍ പൊട്ടിയതിനെ തുടര്‍ന്ന് ദിവസങ്ങളായി പ്രദേശത്ത് കുടിവെള്ള പ്രശ്‌നം നേരിടുകയാണ്.
---- facebook comment plugin here -----