Kerala
ഇടുക്കിയില്‍ മകളുടെ ഭര്‍ത്താവ് തീക്കൊളുത്തിയ സ്ത്രീ മരിച്ചു
ജൂണ്‍ അഞ്ചിനാണ് പ്രതിയായ സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്
ഇടുക്കി | പൈനാവില്‍ മകളുടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് തീക്കൊളുത്തിയ സ്ത്രീ മരിച്ചു. അമ്പത്തിയാറ് കോളനിയിലെ താമസക്കാരിയായ കൊച്ചു മലയില്‍ അന്നക്കുട്ടി (68) യാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു.
ജൂണ്‍ അഞ്ചിനാണ് പ്രതിയായ സന്തോഷ് അന്നക്കുട്ടിയെയും കൊച്ചുമകളെയും പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഒപ്പമുണ്ടായിരുന്ന കൊച്ചുമകള്‍ ലിയക്കും പരുക്കേറ്റിരുന്നു. അന്നക്കുട്ടിയുടെ മകള്‍ പ്രിന്‍സിയുടെ ഭര്‍ത്താവാണ് സന്തോഷ്.
ഇതിനുപിന്നാലെ അന്നക്കുട്ടിയുടെയും മകന്‍ ജിന്‍സിന്റെയും വീടുകള്‍ക്ക് പ്രതി തീയിട്ടിരുന്നു. അക്രമത്തിന് പിന്നാലെ ഒളിവില്‍ പോയ സന്തോഷിനെ ബോഡിമെട്ടില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.