Kerala
ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീ മരിച്ചു
തൃശൂര്‍ തിരുവില്വാമല കൂട്ടുപാത സ്വദേശി ഇന്ദിരാ ദേവി (60) യാണ് മരിച്ചത്.
തൃശൂര്‍ | ബസില്‍ നിന്ന് തെറിച്ചുവീണ് സ്ത്രീ മരിച്ചു. തൃശൂര്‍ തിരുവില്വാമലയിലാണ് സംഭവം. കൂട്ടുപാത സ്വദേശി ഇന്ദിരാ ദേവി (60) യാണ് മരിച്ചത്. ഓടിക്കൊണ്ടിരുന്ന ബസില്‍ നിന്ന് പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു.
സീറ്റില്‍ ഇരിക്കുകയായിരുന്ന ഇന്ദിരാ ദേവി ബസ് വളവ് തിരിയുമ്പോഴാണ് തെറിച്ചുവീണത്. ഗുരുതരമായി പരുക്കേറ്റ ഇവരെ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
‘മാര്‍വ’ എന്ന സ്വകാര്യ ബസാണ് അപകടം വരുത്തിയത്. ബസ് പോലീസ് കസ്റ്റഡിയിലെടുത്തു.
---- facebook comment plugin here -----