Connect with us

National

പുഷ്പ 2 ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; അല്ലു അർ‌ജുനെ ഇന്ന് ചോദ്യം ചെയ്യും

ദില്‍കുഷ്നഗര്‍ സ്വദേശിനി രേവതിയാണ് മരിച്ചത്.

Published

|

Last Updated

ഹൈദരാബാദ് | പുഷ്പ 2 റിലീസിനിടെ തിക്കിലു തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നടന്‍ അല്ലു അര്‍ജുന് പോലീസിന്റെ നോട്ടീസ്.ഇന്ന് 11 മണിക്ക് സ്‌റ്റേഷനില്‍ ഹാജരാകാനാണ് നിര്‍ദേശം. ചിക്കഡ്പള്ളി പോലീസാണ് താരത്തിന് നോട്ടീസ് അയച്ചത്.ഡിസംബര്‍ 4നാണ് ഹൈദരാബാദിലെ സന്ധ്യ തിയ്യറ്ററില്‍ അതിദാരുണസംഭവം ഉണ്ടായത്.

ദില്‍കുഷ്നഗര്‍ സ്വദേശിനി രേവതിയാണ് മരിച്ചത്.മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി തിയ്യറ്റില്‍ എത്തിയത്. ഇതോടെ നടനെ കാണാനായി ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്നതോടെ നടനെ ഡിസംബര്‍ 13ന് അറസ്റ്റ് ചെയ്തു.സംഭവത്തില്‍ നടന് തെലങ്കാന ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം അല്ലു അര്‍ജുന്റെ വീടിന് നേരെയുണ്ടായ ആക്രമണത്തില്‍ എട്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. താരത്തിന്റെ ജൂബിലി ഹില്‍സിലെ വീട്ടില്‍ അതിക്രമിച്ചു കയറിയ ആളുകളാണ് വീടിനു കല്ലെറിഞ്ഞത്.

Latest