Connect with us

National

പുഷ്പ 2 റിലീസിനിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവം; അല്ലു അര്‍ജുനെതിരേ കേസ്

മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും മകള്‍ സാന്‍വിയും ചികിത്സയിലാണ്.

Published

|

Last Updated

ഹൈദരാബാദ് | പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുനെതിരെ കേസ്. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് ദാരുണ സംഭവം നടന്നത്. ദില്‍കുഷ്‌നഗര്‍ സ്വദേശിനി രേവതിയാണ് മരിച്ചത്.

മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് അല്ലു അര്‍ജുന്‍ ബുധനാഴ്ച രാത്രി ചിത്രത്തിന്റെ പ്രീമിയര്‍ ഷോയ്ക്കായി തിയ്യറ്റില്‍ എത്തിയത്. ഇതോടെ നടനെ കാണാനായി ആളുകള്‍ തടിച്ചുകൂടുകയായിരുന്നു. സംഭവത്തില്‍ കടുത്ത പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് നടനെതിരേ വ്യാഴാഴ്ച പോലീസ് കേസെടുത്തിരിക്കുന്നത്.

അല്ലു അര്‍ജുന്‍ വരുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചുവെന്നും സാഹചര്യം കണക്കിലെടുത്ത് വേണ്ട സുരക്ഷ നടപടികള്‍ സ്വീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടി മാനേജ്‌മെന്റിനു നേരെ പോലീസ് നേരത്തെ കേസെടുത്തിരുന്നു. മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കറും മകള്‍ സാന്‍വിയും ചികിത്സയിലാണ്.

 

Latest