Kerala
തൃപ്പൂണിത്തുറയില്‍ യുവതി മരിച്ചത് ഭര്‍തൃപീഡനത്തെ തുടര്‍ന്നെന്ന് പരാതി; കേസെടുത്തു
ഇരുമ്പനം സ്വദേശി സംഗീതയെയാണ് വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

എറണാകുളം| തൃപ്പൂണിത്തുറയില്‍ യുവതി മരിച്ചത് ഭര്‍തൃപീഡനത്തെ തുടര്‍ന്നെന്ന് പരാതി. ഇരുമ്പനം സ്വദേശി സംഗീതയെയാണ് ബുധനാഴ്ച വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് തിരുവാങ്കുളം സ്വദേശി അഭിലാഷ് യുവതിയെ നിരന്തരം പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നെന്നും ജോലിസ്ഥലത്ത് ചെന്ന് ബഹളം ഉണ്ടാക്കിയിരുന്നതായും പരാതിയില്‍ പറയുന്നു.
യുവതി ജീവനൊടുക്കുന്നതിന്റെ തലേന്നും ഭര്‍ത്താവ് മര്‍ദിച്ചിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. പരാതിയെ തുടര്‍ന്ന് മൃതദേഹം തഹസീല്‍ദാറുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തുകയും കളമശ്ശേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടത്തിനും ശേഷം ഇരുമ്പനം ശ്മശാനത്തില്‍ സംസ്‌കരിക്കുകയും ചെയ്തു. ദമ്പതികള്‍ക്ക് എല്‍കെജിയിലും അങ്കണവാടിയിലും പഠിക്കുന്ന രണ്ട് കുട്ടികളുണ്ട്. സംഗീതയുടെ മരണത്തില്‍ ദുരൂഹതയാരോപിച്ച് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഹില്‍പാലസ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.