Connect with us

Kerala

വെള്ളിക്കുളങ്ങരയിൽ കാട്ടാന ആക്രമണത്തില്‍ സ്ത്രീ മരിച്ചു

കോഴിക്കോട് കൊയിലാണ്ടിയില്‍ കാട്ടുപന്നിയാക്രമണത്തില്‍ പരുക്കേറ്റ വയോധികനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Published

|

Last Updated

തൃശൂര്‍ | കാട്ടാന ആക്രമണത്തില്‍  70കാരി കൊല്ലപ്പെട്ടു. വെള്ളിക്കുളങ്ങര സ്വദേശിയായ ആദിവാസി സ്ത്രീ മീനാക്ഷിക്കാണ് കാട്ടാനയുടെ ചവിട്ടേറ്റത്.

തൃശൂര്‍ ജില്ലയിലെ വെള്ളിക്കുളങ്ങര ശാസ്താംപൂവം വനമേഖലയില്‍ പടിഞ്ഞാക്കരപ്പാറയിലെ വനത്തിനുള്ളിലാണ് സംഭവം.

അതേസമയം കോഴിക്കോട് കൊയിലാണ്ടിയില്‍ കാട്ടുപന്നിയാക്രമണത്തില്‍ പരുക്കേറ്റ വയോധികനെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെയാണ് കൊളക്കാട് സ്വദേശി ബാലകൃഷ്ണന് പരുക്കേറ്റത്.

 

Latest