Eranakulam
വൈപ്പിന്‍ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു
വൈപ്പിന്‍ | വൈപ്പിന്‍ നായരമ്പലത്ത് യുവതി പൊള്ളലേറ്റ് മരിച്ചു. നായരമ്പലം സ്വദേശിനി സിന്ധു (30) ആണ് മരിച്ചത്. സാരമായി പൊള്ളലേറ്റ മകനെ എറണാകുളം ലൂര്‍ദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അസ്വാഭാവിക മരണത്തിന് ഞാറയ്ക്കല്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇന്ന് രാവിലെ വീട്ടിലെത്തിയ ബന്ധുക്കളാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോള്‍ യുവതിക്ക് ജീവനുണ്ടായിരുന്നുവെന്ന് പറയുന്നു. യുവതി നല്‍കിയ മരണമൊഴിയില്‍ സമീപവാസിയായ യുവാവിനെതിരെ ആരോപണമുണ്ട്. ഈ യുവാവിനെതിരെ ഇവര്‍ രണ്ട് ദിവസം മുമ്പ് പോലീസില്‍ പരാതി നല്‍കിയിരുന്നു. മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. പോലീസും ഫോറന്‍സിക് വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി.
---- facebook comment plugin here -----