Connect with us

cholera

വയനാട്ടില്‍ യുവതി മരിച്ചത് കോളറ മൂലം; 10 പേര്‍ അതിസാരം ബാധിച്ച് ചികിത്സയില്‍

കോളറ സ്ഥിരീകരിച്ചതോടെ മേഖലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി

Published

|

Last Updated

ബത്തേരി | വയനാട്ടില്‍ യുവതി മരിച്ചത് കോളറ ബാധിച്ചാണെന്ന് സ്ഥിരീകരിച്ചു. നൂല്‍പ്പുഴ തോട്ടാമൂല സ്വദേശി വിജില(30)യാണ് മരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് അതിസാരത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചിരുന്നു. തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കോളറ സ്ഥിരീകരിച്ചത്. കോളറ സ്ഥിരീകരിച്ചതോടെ മേഖലയില്‍ ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

തോട്ടാമൂല കുണ്ടാണംകുന്നിലെ 10 പേര്‍ അതിസാരം ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇവരില്‍ ഒരാള്‍ക്ക് ആരോഗ്യ വകുപ്പ് കോളറ സ്ഥിരീകരിച്ചു. രണ്ടു കുട്ടികളും ഏഴ് സ്ത്രീകളും ഒരു പുരുഷനുമാണ് ചികിത്സയില്‍ കഴിയുന്നത്. ഇവരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.

ശനിയാഴ്ച രാത്രിയാണ് വിജിലയ്ക്ക് രോഗ ലക്ഷണം ഉണ്ടായത്. ഞായറാഴ്ച രോഗം മൂര്‍ച്ഛിച്ചതോടെ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ചികിത്സയില്‍ കഴിയുന്ന മറ്റുള്ളവരുടെ പരിശോധന ഫലം ലഭ്യമായിട്ടില്ല.

 

 

Latest