Connect with us

Kerala

വനിതാ ഡോക്ടറുടെ കൊലപാതകം: ഡോക്ടര്‍മാരുടെ സമരത്തില്‍ ആരോഗ്യ മേഖല സ്തംഭിച്ചു

സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ഡോക്ടര്‍മാര്‍ പണിമുടക്കി.

Published

|

Last Updated

തിരുവനന്തപുരം | കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡോ. വന്ദനാ ദാസ് കൊലചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രതിഷേധം ഇന്നും തുടര്‍ന്നു. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ രാവിലെ എട്ടു മുതല്‍ രാത്രി എട്ടു വരെ ഡോക്ടര്‍മാര്‍ പണിമുടക്കി. അത്യാഹിത വിഭാഗം, ഐ സി യു, ലേബര്‍ റൂം എന്നിവിടങ്ങളില്‍ ഒഴികെ മറ്റെല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും തടസ്സപ്പെട്ടു.

തലസ്ഥാന നഗരവും വന്‍ പ്രതിഷേധ പരിപാടികള്‍ക്കാണ് ഇന്നും സാക്ഷ്യം വഹിച്ചത്. സെക്രട്ടേറിയറ്റിലേക്ക് രാവിലെ നടന്ന പ്രതിഷേധ മാര്‍ച്ചില്‍ ഡോക്ടര്‍മാരും ഹൗസ് സര്‍ജന്മാരും മെഡിക്കല്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ ആയിരത്തിലധികം പേര്‍ പങ്കെടുത്തു. തുടര്‍ന്ന് സെക്രട്ടേറിയറ്റിനു മുന്നില്‍ നടന്ന പ്രതിഷേധ ധര്‍ണ ഐ എം എ സംസ്ഥാന അധ്യക്ഷന്‍് ഡോ. സുല്‍ഫി നൂഹു ഉദ്ഘാടനം ചെയ്തു.

ഡോ. എ മാര്‍ത്താണ്ഡ പിള്ള, ഡോ. ജോസഫ് ബെനവന്‍, ഡോ. ജി എസ് വിജയകൃഷ്ണന്‍, ഡോ. എ അല്‍ത്താഫ്, നാഷണല്‍ ആക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ഡോ. ശ്രീജിത്ത് എന്‍ കുമാര്‍, ഡോ അലക്‌സ് ഫ്രാങ്കല്‍, കെ ജി എം സി ടി എ സംസ്ഥാന സെക്രട്ടറി ഡോ. റോസ്‌നാര ബീഗം, കെ ജി ഐ എം ഒ എ സംസ്ഥാന സെക്രട്ടറി ഡോ. രാധാകൃഷ്ണന്‍, ഡോ. പത്മ പ്രസാദ്, പി ജി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ഡോ. റുവൈസ്, ഹൗസ് സര്‍ജന്‍സ് അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ഡോ അസ്‌ലം, ഡോ. ആര്‍ സി ശ്രീകുമാര്‍, ആര്‍ സി സി ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ സെക്രട്ടറി ഡോ. ഗുരുപ്രസാദ് പ്രസംഗിച്ചു. ശ്രീചിത്ര മെഡിക്കല്‍ സെന്ററില്‍ നടന്ന പ്രതിഷേധ പ്രകടനത്തിന് ഡോ. വര്‍ഗീസ് ടി പണിക്കര്‍ നേതൃത്വം നല്‍കി.