Connect with us

National

വനിതാ ഡോക്ടറുടെ കൊലപാതകം: ഡല്‍ഹിയിലും കൊച്ചിയിലും മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവർത്തകരുടെ പ്രതിഷേധം

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊച്ചിയില്‍ ഐഎംഎയുടെ നേതൃത്വത്തില്‍ ദീപം കൊളുത്തി പ്രകടനം നടത്തിയത്.

Published

|

Last Updated

ന്യൂഡല്‍ഹി | കൊല്‍ക്കത്തയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡല്‍ഹിയിലും കൊച്ചിയിലും മെഴുകുതിരി തെളിച്ച് ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിഷേധം. സമരം പാടില്ലെന്ന് നേരത്തെ പോലീസ് അറിയിച്ചിരുന്നെങ്കിലും വിലക്ക് ലംഘിച്ച് ഡല്‍ഹി ലേഡി ഹാര്‍ഡിങ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അടക്കം ആരോഗ്യപ്രവര്‍ത്തകര്‍ ജന്തര്‍മന്ദിറിലേക്ക് പ്രതിഷേധം നടത്തി. മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തിലാണ് ഡല്‍ഹിയില്‍ പ്രതിഷേധം നടന്നത്.

ആരോഗ്യപ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടാണ് കൊച്ചിയില്‍ ഐഎംഎയുടെ നേതൃത്വത്തില്‍ ദീപം കൊളുത്തി പ്രകടനം നടത്തിയത്. സമൂഹമാധ്യമമായ എക്‌സില്‍ ഡോക്ടര്‍മാരുടെ സംഘടന ഇന്ന് രാത്രി 10 മുതല്‍ പത്തര വരെ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ ഡിസിപിയടക്കം സ്ഥലത്തെത്തി പിരിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഡോക്ടര്‍മാര്‍ സഹകരിച്ചിട്ടില്ല. ജന്തര്‍മന്തറില്‍ കുത്തിയിരുന്ന് ഡോക്ടര്‍മാര്‍ സമരം തുടരുകയാണ്.

അതേസമയം ഡോക്ടര്‍മാരുടെ സുരക്ഷ ഉറപ്പാക്കാന്‍ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുമെന്ന് ഉറപ്പ് നല്‍കി കേന്ദ്ര ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരുന്നു.മെഡിക്കല്‍ കോളജുകളുടെ സുരക്ഷ പരിശോധിക്കാന്‍ കേന്ദ്രം സമിതിയെ നിയോഗിച്ചു. ഐ എം എയ്ക്കും റെസിഡന്റ് ഡോക്ടര്‍മാരുടെ സംഘടനക്കും നിര്‍ദേശം സമര്‍പ്പിക്കാം.സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഉള്‍പ്പെടെ നിര്‍ദേശങ്ങള്‍ കമ്മിറ്റിയുമായി പങ്കിടാന്‍ സാധിക്കുമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചിരുന്നു

 

---- facebook comment plugin here -----

Latest