kottarakkara murder
വനിതാ ഡോക്ടറുടെ കൊലപാതകം: പോലീസ് പുതിയ തിരക്കഥ തയ്യാറാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ്
ആരോഗ്യ മന്ത്രിയുടെ പരാമർശം മുറിവിൻ്റെ ആഴം കൂട്ടി.

കോട്ടയം | സമൂഹത്തെ ഞെട്ടിച്ച ഡോ.വന്ദന ദാസിൻ്റെ കൊലപാതകത്തിൽ പോലീസ് പുതിയ തിരക്കഥ തയ്യാറാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സന്ദീപിന്റെ കൈ പോലും കെട്ടാതെ പരിശോധനക്ക് എത്തിച്ച്, ഒരു ക്രിമിനലിനെ ഒരു തയ്യാറെടുപ്പും ഇല്ലാതെ പെൺകുട്ടിക്ക് മുന്നിൽ ഇട്ടുകൊടുത്തു. ഇയാൾ വാദിയാണ് എന്നാണ് എ ഡി ജി പി പറഞ്ഞത്. കോട്ടയത്തെ വീട്ടിലെത്തി ഡോ.വന്ദന ദാസിന് ആദരാഞ്ജലികൾ അർപ്പിച്ചതിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആരോഗ്യ മന്ത്രിയുടെ പരാമർശം മുറിവിൻ്റെ ആഴം കൂട്ടി. മന്ത്രി എന്ത് അടിസ്ഥാനത്തിൽ ആണ് പരിചയക്കുറവാണെന്ന് പറഞ്ഞത്. പരിചയക്കുറവ് ആർക്കാണെന്ന് ജനം വിലയിരുത്തുമെന്നും വി ഡി സതീശൻ പറഞ്ഞു.
ഇക്കാര്യത്തിൽ അതീവ ദുഃഖിതരാണ് വന്ദനയുടെ മാതാപിതാക്കൾ. മക്കളെ സ്നേഹിക്കുന്ന എല്ലാവരുടേയും മനസ്സിലുള്ള മുറിവാണത്. ആർക്കും താങ്ങാൻ കഴിയാത്ത മുറിവെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു.