dileep case
ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി
പത്ത് വര്‍ഷം മുമ്പ് ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണ് ആരോപണം

കൊച്ചി | നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെ വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരെ പീഡന പരാതിയുമായി യുവതി. പത്ത് വര്‍ഷം മുമ്പ് ജോലി വാഗ്ദാനം ചെയ്തു പീഡിപ്പിച്ചെന്നാണ് ആരോപണം. കണ്ണൂര്‍ സ്വദേശനിയായ യുവതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി.
സിനിമ ചര്‍ച്ചകള്‍ക്കെത്തിയ ബാലചന്ദ്രകുമാര്‍ ദിലീപും സഹോദരനും സഹോദരീ ഭര്‍ത്താവും തമ്മിലുള്ള ഗൂഢാലോചന റെക്കോര്‍ഡ് ചെയ്തതാണ് കേസില്‍ നടിയെ ആക്രമിച്ച കേസില്‍ പുതിയ വഴിത്തിരിവായത്.
---- facebook comment plugin here -----