Connect with us

Kerala

യുവതി കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍; ഭര്‍ത്താവിനെ പോലീസ് കസ്റ്റഡിയിലെടുത്തു

കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ചേര്‍ത്ത് തുണി ഉപയോഗിച്ച് കെട്ടി, വായില്‍ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം

Published

|

Last Updated

മലപ്പുറം |  ഭര്‍ത്താവിനൊപ്പം ഉറങ്ങാന്‍ കിടന്ന യുവതിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏലംകുളം പൂത്രൊടി സ്വദേശി ഫാത്തിമ ഫഹ്ന (30) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മണ്ണാര്‍ക്കാട് പള്ളിക്കുന്ന് ആവണക്കുന്ന് പാറപ്പുറവന്‍ മുഹമ്മദ് റഫീഖിനെ (35) പോലീസ് കസ്റ്റഡിയിലെടുത്തു.ഒളിവില്‍ പോയ റഫീഖിനെ പോലീസ് ഇയാളുടെ സ്വന്തം വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ നാല് മണിക്കായിരുന്നു സംഭവം. കൈകാലുകള്‍ ജനലിനോടും കട്ടിലിനോടും ചേര്‍ത്ത് തുണി ഉപയോഗിച്ച് കെട്ടി, വായില്‍ തുണി തിരുകിയ നിലയിലുമായിരുന്നു മൃതദേഹം. ആറ് വര്‍ഷം മുന്‍പായിരുന്നു ഇരുവരുടെയും വിവാഹം.

 

Latest