Connect with us

Kerala

പാലക്കാട് ചിറ്റൂരില്‍ യുവതി അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് കസ്റ്റഡിയില്‍

Published

|

Last Updated

ചിറ്റൂര്‍ | പാലക്കാട് ചിറ്റൂരിലെ അഞ്ചാം മൈലില്‍ യുവതിയെ അസ്വാഭാവിക സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുറമ്പോക്ക് ഭൂമിയില്‍ താമസിക്കുന്ന ജ്യോതി (39) യാണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് വീരമണി (50) യെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

വീരമണിയും ജ്യോതിയും തമ്മില്‍ ഇടക്കിടെ വഴക്കുണ്ടാകാറുണ്ടെന്ന് അയല്‍വാസികള്‍ പറയുന്നു. ഒഴിഞ്ഞാമ്പാറ പോലീസ് സ്ഥലത്തെത്തി. അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നാളെ നടക്കും.