Kerala
കണിയാപുരത്ത് വീടിനുള്ളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി
ഷാനുവിന്റ മരണശേഷം ഹോട്ടല്‍ ജീവനക്കാരനായ രങ്കനെ കാണാതായതായാണ് വിവരം.

തിരുവനന്തപുരം | കണിയാപുരം കരിച്ചാറയില്‍ 33കാരിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി.കണ്ടല്‍ നിയാസ് മന്‍സിലില്‍ ഷാനു(വിജി) ആണ് മരിച്ചത്.
ഇന്നലെ വൈകീട്ട് കുട്ടികളാണ് വീട്ടിലെ ഹാളില്‍ നിലത്തുകിടക്കുന്ന മൃതദേഹം ആദ്യം കണ്ടത്. ഷാനുവിന്റെ ഭര്‍ത്താവ് എട്ട് വര്‍ഷം മുമ്പ് മരിച്ചതാണ്.ഇപ്പോള്‍ യുവതി തമിഴ്‌നാട് സ്വദേശി രങ്കനോടൊപ്പമാണ് താമസം.
ഷാനുവിന്റ മരണശേഷം ഹോട്ടല്‍ ജീവനക്കാരനായ രങ്കനെ കാണാതായതായാണ് വിവരം. സംഭവത്തില്‍ മംഗലാപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.
---- facebook comment plugin here -----