Connect with us

death case

പാലക്കാട് ചിറ്റൂരില്‍ യുവതി വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശി കസ്റ്റഡിയില്‍

Published

|

Last Updated

പാലക്കാട്|  ചിറ്റൂര്‍ അഞ്ചാം മൈലില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മൂങ്കില്‍മട ഇന്ദിരാനഗര്‍ കോളനി രംങ്കന്റെ മകള്‍ ജ്യോതിര്‍മണി(45) യാണ് മരിച്ചത്. യുവതിക്കൊപ്പം താമസിച്ചിരുന്ന തമിഴ്‌നാട് ആനമല സ്വദേശി വീരാസ്വമിയെ(46) പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തുവരികയാണ്.

വീരാസ്വാമിയും ജ്യോതിര്‍മണിയും ഒരു വര്‍ഷമായി അഞ്ചാം മൈല്‍ പുറമ്പോക്കില്‍ കുടില്‍ കെട്ടി ഒരുമിച്ചു താമസിച്ചു വരികയാണ്. ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെ സമീപത്തു താമസിക്കുന്ന വീട്ടമ്മയെത്തി നോക്കിയപ്പോഴാണ് ജ്യോതിര്‍മണി മരിച്ചു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് പോലീസില്‍ഡ വിവരം നല്‍കുകയായിരുന്നു.

 

 

 

 

 

Latest