Connect with us

Kerala

യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; ഭര്‍ത്താവ് കസ്റ്റഡിയില്‍

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് പോലീസ് കണ്ടെത്തി

Published

|

Last Updated

കണ്ണൂര്‍ \  ആദിവാസി യുവതിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. കണ്ണൂര്‍ ഇരിക്കൂര്‍ ഊരത്തൂരില്‍ രജനി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് ബാബുവിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് യുവതി മരിച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഞായറാഴ്ച രാത്രി രജനിയും ബാബുവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതിനിടെയാണ് മര്‍ദനമേറ്റതെന്നാണ് പോലീസിന്റെ നിഗമനം.

ആന്തരികാവയവങ്ങള്‍ക്കേറ്റ പരുക്കാണ് മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വയനാട് തവിഞ്ഞാല്‍ സ്വദേശിയായ രജനി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കശുവണ്ടി തോട്ടത്തില്‍ ജോലിക്ക് വന്നതായിരുന്നു.

 

---- facebook comment plugin here -----

Latest